ദുബായ്: ദുബായിൽ മുൻ ഭാര്യയ്ക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവിന് കോടതി ഒരു മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു. വിവാഹമോചനം നേടി ആറ് വർഷത്തിന് ശേഷം മുൻ ഭാര്യയും മക്കളും താമസിക്കുന്ന സ്ഥലത്തെത്തി ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളാണ്, കുട്ടികൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല.
ALSO READ:വധഭീഷണിയുമായി പെണ്‍കുട്ടിയുടെ കുടുംബം; ഒടുവിൽ കമിതാക്കൾ അഭയം തേടിയത് പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെ
36കാരിയായ യുവതിയുടെ പരാതിയിലാണ് എമിറേറ്റ് സ്വദേശിയായ യുവാവിനെതിരെ പോലീസ് നടപടിയെടുത്തത്. ഭാര്യയ്ക്ക് നേരെ വധഭീഷണി ഉയർത്തി എന്ന ആരോപണത്തെ ഇയാൾ കോടതിയിൽ നിഷേധിച്ചു. താൻ കുട്ടികളെ കാണാൻ വേണ്ടിയാണ് എത്തിയതെന്നും, ഭാര്യ പറയുന്നത് കള്ളമാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞിരുന്നു.
Post Your Comments