ദുബായ്: ഇനി അനുവാദമില്ലാതെ മറ്റാരുടെയെങ്കിലും ചിത്രമോ ദൃശ്യങ്ങളോ പകർത്താമെന്ന് കരുതണ്ട. ഇങ്ങനെ ചെയ്യുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പിഴ ഈടാക്കുകയും, ഒരു വർഷം വരെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്യും. ദിവസങ്ങൾക്ക് മുൻപ് ഒരാൾ ഓഫീസിനുള്ളിൽ യുവാവ് കരയുന്നതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ALSO READ: വാഹനം കേടായി വഴിയിൽപെട്ടുപോയ കുടുംബത്തെ സഹായിച്ച വ്യക്തിയെ അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ദൃശ്യങ്ങൾ പകർത്തിയ ആൾക്കെതിരെ പോലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയും ചെയ്തു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും. പ്രതികളിൽ നിന്ന് 500,000 ദിർഹം വരെ പിഴ ഈടാക്കുമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Post Your Comments