Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ ക്ലാസെടുത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സമരം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ക്ലാസെടുത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സമരം.  സ്ഥലംമാറ്റം അട്ടിമറിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് വാട്സാപ്പ് കൂട്ടായ്മ ക്ലാസ് സമയം കഴിഞ്ഞുള്ള സമയത്ത് സമരവുമായെത്തിയത്. വര്‍ഷങ്ങളായി അന്യജില്ലകളില്‍ ജോലി ചെയ്യുകയും സ്വന്തം ജില്ലകളിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്തവരുമാണ് വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് സമരത്തിനെത്തിയത്.

സംസ്ഥാനത്തെ പതിനാലായിരത്തോളം ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ പകുതിയെങ്കിലും എല്ലാക്കൊല്ലത്തെയും സ്ഥലം മാറ്റ പട്ടികയില്‍ ഉള്‍പ്പെടാറുണ്ട്. പക്ഷെ തെറ്റായ വ്യവസ്ഥകള്‍ മൂലം നിയമക്കുരുക്കുകളുണ്ടാകുകയും സ്ഥലംമാറ്റങ്ങള്‍ നടക്കുന്നില്ലെന്നുമാണ് അധ്യാപകരുടെ പരാതി.

Also Read : എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിരവധി പുതിയ തസ്തികകള്‍

എന്‍ട്രന്‍സ് പരിശീലകരുടെ ലോബികള്‍ക്കായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് സ്ഥലംമാറ്റം തടയുന്നുവെന്നാണ് അധ്യാപകരുടെ ആരോപണം. ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പിന്തുണയൊന്നും സമരത്തിനില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button