India

വൈദ്യുതി ബില്ല് കണ്ട് ഞെട്ടിത്തരിച്ച് ഗൾഫ് രാജ്യം

റിയാദ് : സൗദി അറേബ്യയിലെ ജനങ്ങൾ വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇതുവരെ അടച്ചു കൊണ്ടിരുന്ന തുകയുടെ ഇരട്ടിയാണ് പുതിയ ബില്ലിൽ. ഫ്‌ളാറ്റുകളില്‍ രണ്ടായിരം റിയാലിനു മുകളിലാണ് ശരാശരി ബില്‍ തുക ലഭിച്ചിരിക്കുന്നത്.

സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഈ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ വൈദ്യുതി സബ്‌സിഡി എടുത്തു കളഞ്ഞതും വൈദ്യുതി ബില്ല് കൂടാന്‍ കാരണമായിട്ടുണ്ട്.1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാലെന്നുള്ളത് 180 റിയാലായാണ് ഉയര്‍ത്തിയത്. ഒപ്പം നിശ്ചിത പരിധിക്കപ്പുറം ഉപയോഗിക്കുന്ന വൈദ്യുതിക്കും നിരക്ക് കൂട്ടിയിട്ടുണ്ട്.

Read also:എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; കേസ് അന്വേഷണത്തിന് പുതിയ സംഘം

റമദാനും ചൂടും ഒപ്പമെത്തിയതോടെ രാപ്പകല്‍ ഭേദമന്യേ വൈദ്യുതി ഉപഭോഗം കൂടിയതാണ് ബില്ല് കൂടാന്‍ കാരണ മെന്നാണ് വൈദ്യുതി കമ്പനി വിശദീകരിക്കുന്നത്. നിരക്ക് പരിഷ്‌കരണവും കാരണമായിപ്പറയുന്നുണ്ട്. വേനല്‍ക്കാലത്ത് എയര്‍ കണ്ടീഷനറുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടാകും. വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.

വൈദ്യുതി ബില്‍ തുകയില്‍ വിയോജിപ്പുകളുള്ളവര്‍ കമ്പനി കോള്‍ സെന്റര്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ട്വിറ്റര്‍ അക്കൗണ്ട് വഴിയോ ബന്ധപ്പെടണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button