കൊച്ചി: താരസംഘടനയായ അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. മാസങ്ങള്‍ക്ക് മുമ്പെ ഇതിനുള്ള തീരുമാനം എടുത്തതായി തെളിവ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത് ഇന്നെസെന്റ് പ്രസിഡന്റായിരുന്ന സമയത്തെന്ന് റിപ്പോര്‍ട്ട്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപിനെ പുറത്താക്കിയ നടപടി മരവിപ്പിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന സംഘടന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
ദിലീപിനെ അമ്മയിലേക്ക് തിരികെയെടുത്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഏറ്റവും അധികം പഴി കേള്‍ക്കേണ്ടിവന്നത് സംഘടനയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാലിനായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ വീടിന് മുമ്പില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. കോലം കത്തിച്ചു. കൃത്യമായി മോഹന്‍ ലാലിനെ മാത്രം ഉന്നം വെച്ചുള്ള പ്രതിഷേധമാണ് ഉണ്ടാകുന്നതെന്ന് അന്നേ പ്രമുഖര്‍ സംശയം പ്രകടിപ്പിച്ചു. അത് 100 ശതമാനം ശരിയെന്ന് തെളിയിക്കുന്നതാണ് അമ്മയുടെ ഈ സംഘടനാ റിപ്പോര്‍ട്ട്.
Read Also : അമ്മയുടെ തീരുമാനത്തിനെതിരെ കേരളത്തിന് പുറത്തും പ്രതിഷേധം
ദിലീപിനെ തിരികെയെടുത്ത തീരുമാനം ഉണ്ടായത് കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലല്ല. മറിച്ച് കഴിഞ്ഞ വര്‍ഷം ദിലീപിനെ പുറത്താക്കിയതിന് ശേഷം നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ തന്നെ ഇതു സംബന്ധിച്ച തീരുമാനം എടുത്തു. ഇതിന്റെ തുടര്‍ നടപടിയുടെ ഭാഗമായി മാത്രമാണ് കഴിഞ്ഞ 24ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് അവതരിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റായിരുന്ന സമയത്ത് എടുത്ത തീരുമാനമാണിതെന്ന് ഇതോടെ വ്യക്തമായി.
Post Your Comments