തിരുവനന്തപുരം: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ഘടകമായ അന്‍സാറുള്‍ ഖലീഫ പദ്ധതിയിട്ടത് സിപിഎം നേതാവ് പി. ജയരാജനെ വധിച്ച് കലാപം സൃഷ്ടിക്കാനായിരുന്നു. കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടി വയ്ക്കുക. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷത്തില്‍ അഞ്ച് പ്രമുഖ ആര്‍എസ്എസ്-ബിജെപി നേതാക്കളെ കൊലപ്പെടുത്തുകയും അങ്ങനെ കേരളത്തില്‍ ഒരിക്കലും അവസാനിക്കാത്ത സിപിഎം-ആര്‍എസ്എസ് കലാപത്തിന് തിരികൊളുത്തുക. ജയരാജനെ കൊല്ലുമ്പോള്‍ ഉണ്ടാകുന്ന കലാപം മുതലെടുത്ത് കുമ്മനം രാജശേഖരന്‍, വത്സന്‍ തില്ലങ്കേരി, കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ് എന്നീ ആര്‍എസ്എസ്-ബിജെപി നേതാക്കളെ കൊല്ലാനായിരുന്നു ഐഎസിന്റെ നീക്കം.
തലശേരിയില്‍ കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുന്‍ ദേശാഭിമാനി ഏജന്റ് ഫസലിന്റെ കൊലയ്ക്ക് പകരംവീട്ടുകയെന്ന ലക്ഷ്യവും ജയരാജനെതിരായ നീക്കത്തിനു പുറകിലുണ്ടായിരുന്നു. ബിജെപി ദേശീയ കൗണ്‍സില്‍ നടക്കുന്ന സമയത്ത് ലക്ഷ്യം നിറവേറ്റാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
എന്നാല്‍, അതീവ രഹസ്യമായി സംഘടനയില്‍ നുഴഞ്ഞുകയറിയ ദേശീയ അന്വേഷണ ഏജന്‍സിയുടെ ചാരന്മാര്‍ അപകടം മുന്‍കൂട്ടി കണ്ട് പ്രതിരോധ തന്ത്രം മെനഞ്ഞു. ദേശീയ കൗണ്‍സില്‍ ആരംഭിക്കുന്നതിന് കുറച്ചു ദിവസം മുന്‍പുതന്നെ അറസ്റ്റിലായ സംഘം എന്‍ഐഎയുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. കാര്യങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിച്ച് കൃത്യതയാര്‍ന്ന ചുവടുവയ്പ്പുകളിലൂടെ അവര്‍ പ്രതികളെ കുരുക്കിയത്.
മുസ്ലിം വ്യക്തിനിയമമായ ശരീഅത്തിനെ എതിര്‍ത്തതും ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ചതുമാണ് ജസ്റ്റിസ് കെമാല്‍പാഷയ്‌ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ജസ്റ്റിസിന്റെ നിലപാടുകള്‍ പലപ്പോഴും ഇസ്ലാമിന് എതിരാണെന്നും ഇതു തുടര്‍ന്നാല്‍ പല ആപത്തുകളും വന്നുചേരുമെന്നുമുള്ള നിഗമനം പ്രതികള്‍ക്കുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും നിരവധി തീവ്രവാദക്കേസുകളുടെ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതുമാണ് എസ്പി ഉണ്ണിരാജ ഹിറ്റ്‌ലിസ്റ്റില്‍പ്പെടാന്‍ കാരണം.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, എസ്പി ഉണ്ണിരാജ എന്നിവരെ കൊലപ്പെടുത്താനും സംഘം പദ്ധതി തയ്യാറാക്കിയിരുന്നു. ജസ്റ്റിസ് കെ.ടി. ശങ്കരനാണ് 2009-10ല്‍ ലൗ ജിഹാദ് എന്ന ഭീകരപ്രവര്‍ത്തന റിക്രൂട്ടിങ് പദ്ധതി പുറത്തുവരുന്നതിനു കാരണമയാത്. ലൗ ജിഹാദിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം പോലീസിന് നിര്‍ദ്ദേശം നല്‍കി. ലൗ ജിഹാദ് എന്ന പേരില്‍ സംഘടനകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്.
എന്നാല്‍, പ്രണയക്കുരുക്കില്‍പ്പെടുത്തി അന്യമതസ്ഥരായ പെണ്‍കുട്ടികളെ ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്നത് വ്യാപകമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതെല്ലാം പുറത്തുവന്നത് കെ.ടി. ശങ്കരന്‍ നിമിത്തമാണ്. അന്ന് ഹൈക്കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ ജസ്റ്റിസ് ശങ്കരന്റെ വസതിക്കു സമീപം ഇസ്ലാമിനെ തൊട്ടാല്‍ പൊള്ളുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Post Your Comments