മൊബൈല്‍ സിഗ്നല്‍ റെയ്ഞ്ച് കുറവുള്ള ഇടങ്ങളില്‍ റെയ്ഞ്ച് വര്‍ധിപ്പിക്കുന്നതിനായി ചിലർ സിഗ്നല്‍ ബൂസ്റ്റര്‍ ഉപകരണങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള സെല്‍ഫോണ്‍ സിഗ്നല്‍ ബൂസ്റ്ററുകളുടെ ഉപയോഗം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ. നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങളുള്ളവര്‍ അക്കാര്യം പരാതിപ്പെടണമെന്നും ഇങ്ങനെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നും വയര്‍ലെസ് മോണിറ്ററിങ് ഓര്‍ഗനൈസേഷന്റെ പശ്ചിമ മേഖലാ ചുമതലക്കാരനായ ആര്‍കെ നഗായത്ത് വ്യക്തമാക്കി. പിടികൂടിയാൽ 1885 ലെ ടെലിഗ്രാഫ് ആക്റ്റ് പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഫോണില്‍ നിന്നും സിഗ്നല്‍ ഐക്കണ്‍ ഉടന്‍ അപ്രത്യക്ഷമാകും?
വ്യാപകമായി സിഗ്നല്‍ പ്രശ്‌നങ്ങളുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് സൂറത്തിലെ മഹിധര്‍പുരയിൽ നടത്തിയ പരിശോധനയിൽ 15 പേർ പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. മൊബൈല്‍ ബൂസ്റ്ററുകള്‍ക്ക് തുറന്ന ഫ്രീക്വന്‍സിയാണുള്ളത്. മൊബൈല്‍ ടവറുകളുടെ സിഗ്നലുകളെ അത് പിടിച്ചെടുക്കുന്നതോടെ മറ്റിടങ്ങളിൽ റേഞ്ച് കുറയും. രാജ്യ സുരക്ഷയ്ക്ക് ഭീഷണി എന്ന നിലയിലാണ് അതുകൊണ്ടുതന്നെ ഇവയുടെ ഉപയോഗത്തെ കാണുന്നത്.
Post Your Comments