ദുബായ് : അരമണിക്കൂറുകൊണ്ട് ദുബായിൽനിന്ന് ഷാര്‍ജയിലെത്താം. ഷാർജ -ദുബായ് യാത്രയ്ക്കായി അതിവേഗ ബസ് സര്‍വ്വീസ് എത്തി. യാത്രക്കാരുടെ വര്‍ധന പരിഗണിച്ച് റോഡ് ഗതാഗത അതോറിറ്റി ഏര്‍പ്പെടുത്തിയ E311 എന്ന പുതിയ ബസ്‌റൂട്ടിലൂടെയാണ് അതിവേഗ യാത്ര സാധ്യമാകുന്നത്.
റാഷിദിയ മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഷാര്‍ജ ജുബൈല്‍ ബസ് സ്‌റ്റേഷനിലേക്ക് ആറ് ബസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍.ടി.എ ആസൂത്രണ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാഷിമി അറിയിച്ചു.
Read also:ദുബായിൽ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങൾ പകർത്തിയാൽ ഇതാകും സംഭവിക്കുക
വ്യവസായ മേഖലയിലെ നാഷണല്‍ പെയിന്റ്‌സ്, മലീഹ റോഡ് മുനിസിപ്പാലിറ്റി ഓഫീസ്, മലീഹ റോഡ് രണ്ടാം ഇന്‍ഡസ്ട്രിയല്‍ ജംഗ്ഷന്‍, മലീഹ റോഡ് ജെ & പി ജംഗ്ഷന്‍, മലീഹ റോഡ് മസാ സിഗ്‌നല്‍ ജംഗ്ഷന്‍, കിംങ് ഫൈസല്‍ റോഡ് മസാ സിഗ്‌നല്‍ ജംഗ്ഷന്‍, കിങ് ഫൈസല്‍ റോഡ് ബ്രിഡ്ജ്, കിംഗ് ഫൈസല്‍ റോഡ് ജംബോ (സോണി), കിംഗ് ഫൈസല്‍ റോഡ് അഡ്‌നോക് പെട്രോള്‍ സ്‌റ്റേഷന്‍, കിങ് ഫൈസല്‍ റോഡ് ഗോള്‍ഡ് സൂഖ് എന്നീ സ്‌റ്റോപ്പുകള്‍ പിന്നിട്ട് ജുബൈല്‍ സ്‌റ്റേഷനില്‍ എത്തും വിധമാണ് പുതിയ ബസ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
Post Your Comments