Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കെഎസ്ആര്‍ടിസിക്കും ഇനി രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം : കേരളാ പോലീസിനെപ്പോലെ കെഎസ്ആര്‍ടിസിക്കും രഹസ്യാന്വേഷണ വിഭാഗം ഏർപ്പെടുത്തുന്നു. കെഎസ്ആര്‍ടിസിയിൽ നടക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ സിഎംഡി അറിയാനാണ് പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചത്.

ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക,സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു പറഞ്ഞ് തിരക്കുള്ളസമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കോണ്‍വേ ആയി സര്‍വീസ് നടത്തുക, ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, ഓഫീസ് സമയങ്ങളില്‍ ആരൊക്കെ മറ്റു പ്രവര്‍ത്തനം നടത്തുന്നു, ആരൊക്കെ ഒപ്പിട്ട് മുങ്ങുന്നു, ഇതിന് പുറമേ ചീഫ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി താഴേത്തട്ടില്‍ നടപ്പാക്കുന്നുണ്ടോ തുടങ്ങി മുഴുവന്‍ കാര്യങ്ങളും അപ്പപ്പോള്‍ സിഎംഡി അറിയും.

Read also:നൂറിന്റെ നിറവിൽ ഗൗരിയമ്മ; ജന്മദിനാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കോര്‍പ്പറേഷന്‍ രൂപീകരണത്തിന് നേതൃത്വം നല്‍കിയ സോള്‍ട്ടര്‍ 5ന്റെ സ്മരണാര്‍ഥം ‘സോള്‍ട്ടര്‍’ എന്ന പേരില്‍ രഹസ്യാനേഷണ വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ഇവരില്‍ 94 പേരുടെ ആദ്യയോഗം ഇന്നലെ എറണാകുളത്ത് നടന്നു. ഇവരെ 24 പേരടങ്ങിയ മറ്റൊരു സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കും. രഹസ്യാന്വേഷണത്തിന്റെ മറവില്‍ സഹപ്രവര്‍ത്തകരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സോള്‍ട്ടര്‍ അംഗങ്ങള്‍ ശ്രമിച്ചാല്‍ അതും അറിയാൻ സാധിക്കും.

സിഎംഡി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നതും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ ആശയങ്ങളോടുള്ള ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതികരണവും തലപ്പത്ത് അറിയിക്കേണ്ട ചുമതല രഹസ്യാന്വേഷണ വിഭാഗത്തിനാണ്. കോര്‍പ്പറേഷനില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനം അതേപടി തുടരും.രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് നിയമസാധുതയുണ്ടാകില്ല. ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിനു പിന്നില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വലിയ റോളുണ്ടെന്ന് സിഎംഡി ടോമിന്‍ തച്ചങ്കരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button