Latest NewsNewsInternational

ഔദ്യോഗിക ഫോണില്‍ നിറയെ പോണ്‍ വീഡിയോ, കൂടാതെ മോഷണവും : പ്രധാന അധ്യാപികയ്ക്ക് സംഭവിച്ചതിങ്ങനെ

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍: ഔദ്യോഗിക ഫോണില്‍ നിറയെ പോണ്‍ വീഡിയോ, കൂടാതെ സ്‌കൂളില്‍ നിന്നും പണം മോഷണവും. പ്രധാനാധ്യാപികയെക്കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഗ്രേയ്റ്റര്‍ മാഞ്ചസ്റ്ററില്‍ വില്ലോവ് അക്കാഡമിയിലെ പ്രധാന അധ്യാപികയെപറ്റിയാണ് ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ചരിത്ര അധ്യാപികയായ ഇവര്‍ക്ക് 2012 സെപ്റ്റംബറലാണ് പ്രധാന അധ്യാപികയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്.

2016 മാര്‍ച്ചില്‍ ഇവരെ ക്കുറിച്ച് രണ്ട് സഹപ്രവര്‍ത്തകര്‍ പരാതി നല്‍കുകയും തുടര്‍ന്ന് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ ഔദ്യോഗിക ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും അശ്ശീല വീഡിയോകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ അധ്യാപിക അശ്ശീല ചുവയുള്ള പോസറ്റുകള്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നതായും പരാതിയുണ്ട്. ഇതിനിടയില്‍ ഇവര്‍ സ്‌കൂള്‍ പിടിഎ ഫണ്ടില്‍ നിന്നും 350 പൗണ്ട് മോഷ്ടിച്ചതായും തെളിഞ്ഞു. ഇത് തെളിഞ്ഞതോടെ അധ്യാപക ജോലിയില്‍ നിന്നും ആജീവനാന്ത വിലക്കാണ് ഇവര്‍ക്ക് ശിക്ഷയായി ലഭിച്ചത്. ഇവരെ പറ്റി കൂടുതല്‍ പരാതികള്‍ ഉയരുന്നതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button