സുരക്ഷാ പരിശോധന കര്‍നമാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ ബാഗേജ് നയം പ്രഖ്യാപിച്ച് ഗള്‍ഫ് വിമാന കമ്പനി. ജൂണ്‍ 30 മുതല്‍ പുതിയ ബാഗേജ് നയം യാത്രക്കാര്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎഇയിലുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിലും, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമത്തിലും വിശദ വിവരങ്ങളും കമ്പനി നല്‍കിയിരുന്നു. യുഎഇയില്‍ നിന്നും യുഎസിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കും ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നീ ഭാഗത്ത് കൂടി യാത്ര ചെയ്യുന്നവര്‍ക്കും കര്‍ശനമായി നിയമങ്ങള്‍ പാലിക്കേണ്ടി വരും.
യു എസ് പോലുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ കൊണ്ടു പോകുന്ന 350 മില്ലി ഗ്രാമിന് മുകളിലുള്ള പൊടി രൂപത്തിലുള്ള എല്ലാ സാധനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. ഇത് ക്യാബിനില്‍ ബാഗേജുകളുടെ കൂടെ കൊണ്ടു പോകാനും അനുവദിക്കില്ല. ദുബായ്, മിലന്‍, ഏതന്‍സ് എന്നീ സ്ഥലങ്ങളില്‍ ഇവ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്റ്,യുഎസ് എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവരിലായിരിക്കും കൂടുതലായും പരിശോധന നടത്തുക. പൊടി രൂപത്തിലുള്ള സാധനങ്ങള്‍ യാത്രയ്ക്കിടെ കൊണ്ടു പോകുന്നുണ്ടെങ്കില്‍ പരിശോധനാ ബാഗില്‍ മാത്രമേ കൊണ്ടു പോകാവു എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments