മോസ്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം ദിവസത്തിൽ ആതിഥേയരായ റഷ്യ സ്പെയിനിനെ നേരിടും. ആതിഥേയ രാജ്യമായതിനാൽ കാണികളുടെ വൻ പിന്തുണയോടെയാകും റഷ്യ ശക്തരായ സ്പെയിനിനെ നേരിടാനിറങ്ങുക.
ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സ്പെയ്നിനു റഷ്യ കാര്യമായ വെല്ലുവിളിയുയർത്താനിടയില്ല. മധ്യനിരയില്‍ ആന്ദ്രേ ഇനിയേസ്റ്റയും സംഘവും മുന്നേറുമ്പോള്‍ മികച്ച ഫിനിഷറായ കോസ്റ്റയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും.
Also Read :ഫിഫ ലോകകപ്പ് ; ജയിക്കുന്നവര്‍ ഗ്രൂപ്പ് ജേതാക്കളാകും, ബെല്‍ജിയം ഇംഗ്ലണ്ട് പോരാട്ടം പൊടിപാറും
അതേസമയം റഷ്യ ആദ്യ രണ്ടു മത്സരങ്ങളില്‍ ഗോളടിച്ചുകൂട്ടിയെങ്കിലും ഉറുഗ്വെയുമായുള്ള മത്സരത്തില്‍ ടീമിന്റെ പോരായ്മകള്‍ പുറത്തുവന്നു. ഇത് പരിഹരിച്ചുകൊണ്ടുള്ള മികച്ച ടീമിനെയാകും കോച്ച് സ്റ്റാനിസ്ലോവ് ചെര്ഷെസോവ് അണിനിരത്തുക.
മുപ്പത്തിരണ്ടു വര്‍ഷത്തിനുശേഷമാണ് റഷ്യ പ്രീക്വാര്‍ട്ടറിലെത്തുന്നത്. അതിനാൽ തന്നെ മികച്ച കാളി പുറത്തെടുത്ത മുന്നേറാനാകും റഷ്യ ശ്രമിക്കുക. ഇന്ത്യന്‍ സയമം രാത്രി 7.30ന് ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Post Your Comments