Latest NewsKerala

വൈദികര്‍ പീഡിപ്പിച്ച യുവതിയെന്ന പേരില്‍ വനിതാ ഡോക്ടറുടെ ഫോട്ടോ ഷെയര്‍ ചെയ്തവര്‍ക്ക് പണി കിട്ടും

അടൂര്‍•വൈദികര്‍ പീഡിപ്പിച്ച യുവതിയെന്ന പേരില്‍ വനിതാ ഡോക്ടറുടെ ചിത്രം വാട്സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അടൂര്‍ മണക്കാല സ്വദേശി ഡോ.അഞ്ജു രാമചന്ദ്രന്റെ ചിത്രമാണ് വാട്സ്ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ഇത് മൂന്നാം തവണയാണ് അഞ്ജുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. നേരത്തെ ഒരു അശ്ലീല സംഭാഷണത്തോടൊപ്പം ചേര്‍ത്ത് ഇവരുടെ ചിത്രം പ്രചരിപ്പിച്ചിരുന്നു. വീണ്ടും ചിത്രം പ്രചരിക്കുന്നത് കൂട്ടുകാരിൽ നിന്ന് അറിഞ്ഞതിനെ തുടർന്ന് കേരളത്തിൽ എത്തുകയും അടൂർ പൊലീസിലും പത്തനംത്തിട്ട സൈബർ സെല്ലിലും പരാതി നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകി. ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് യുവതി പറഞ്ഞു.

അഞ്ജുവിന്റെ പരാതിയില്‍ അടൂര്‍ പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് അഞ്ജു ഫേസ്ബുക്കിലിട്ട ഫോട്ടോയാണ് ഇപ്പോള്‍ വൈദികര്‍ പീഡിപ്പിച്ചതെന്ന പേരില്‍ പ്രചരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button