കാസര്‍ഗോഡ്: നിരോധിച്ച കമ്പനിയുടെ വെളിച്ചെണ്ണ വീണ്ടും വിപണിയിൽ സജീവമാകുന്നു. നിരോധിത കമ്പനികൾ പുതിയ ബ്രാന്‍ഡുകളുടെ പേരിലാണ് വെളിച്ചെണ്ണ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വ്യാജ വെളിച്ചെണ്ണ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 41 കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചിരുന്നു. നിരോധിച്ചവയിൽ ഉൾപ്പെട്ട ഗ്രാന്റ് കുറ്റ്യാടിയുടെ വെളിച്ചെണ്ണ കാസര്‍ഗോഡ് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്.
Read also:വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കാതെപോകുന്ന ‘ലൈറ്റ് ‘കാര്യങ്ങൾ
നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധയില്‍ കണ്ടെത്തി. പുതിയ പേരിൽ പുറത്തിറക്കുന്ന ഇവയില്‍ ധാരാളം പാമോയില്‍ ചേര്‍ക്കുന്നുണ്ടെന്നും ഇത് വെളിച്ചെണ്ണയുടെ വിലയിലാണ് വില്‍ക്കുന്നതെന്നും കണ്ടെത്തി. ഇതോടെ വിപണിയില്‍ പരിശോധനകള്‍ കര്‍ശനമാക്കി യിട്ടുണ്ട്.
Post Your Comments