കോഴിക്കോട് : പ്രതികൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. കോഴിക്കോട് തിരുവന്പാടി സ്റ്റേഷനിൽ ഉണ്ടായ ആക്രമണത്തിൽ എസ്ഐക്കും സിവിൽ പോലീസ് ഓഫീസർക്കും മർദ്ദനമേറ്റു. അടിപിടിക്കേസുകളിൽ പ്രതിയായവരാണ് സ്റ്റേഷനിൽ ആക്രമണം അഴിച്ചു വിട്ടത്. സ്റ്റേഷനിലെ കമ്പ്യൂട്ടറുകള്‍ ഉൾപ്പെടെയുള്ളവ തല്ലിത്തകർത്തു. അരമണിക്കൂറിനുശേഷമാണ് അക്രമികളെ കീഴ്പ്പെടുത്താൻ കഴിഞ്ഞതെന്നും ഇവർ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read : വീണ്ടും ആൾക്കൂട്ട ആക്രമണം : അഞ്ചുപേർ കൊല്ലപ്പെട്ടു
Post Your Comments