തിരുവനന്തപുരം•സര്‍ക്കാര്‍ ബ്രാന്‍ഡായ ‘കേര’ വെളിച്ചെണ്ണയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വില്പന നടത്തിയ 22 ബ്രാന്‍ഡുകള്‍ ഉള്‍പ്പടെ 51 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ കേരളത്തില്‍ നിരോധിച്ചു. മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ ഒരു മാസത്തിനിടെ കേരളത്തില്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ എണ്ണം 96 ആയി.
നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. നിരോധിച്ച 96 ബ്രാന്‍ഡുകളില്‍ 41 എണ്ണവും കേരയുടെ മറവിലായിരുന്നു വില്‍പന നടത്തിയിരുന്നതെന്നും രാജമാണിക്യം പറഞ്ഞു.
Post Your Comments