അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വേണ്ടി ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലുങ്കാനയിയിൽ നിന്നുള്ള മുപ്പത്തൊന്നുകാരൻ. തെലുങ്കാനയിലെ കുഗ്രാമമായ കോന്നിയിലുള്ള ബുസ്സാ കൃഷ്ണയാണ് ട്രംപിന്റെ പ്രതിഷ്ഠ സ്ഥാപിച്ച് ക്ഷേത്രം നിർമ്മിക്കാനൊരുങ്ങുന്നത്. ട്രംപിന്റെ ചിത്രം വീട്ടിൽ സ്ഥാപിച്ച് ഇയാൾ പൂജ നടത്താറുണ്ടെന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്. പൂക്കളും മഞ്ഞളും സിന്ദൂരവുമെല്ലാം അദ്ദേഹം പൂജയ്ക്കായി ഉപയോഗിക്കുന്നുണ്ട്. പോകുന്ന സ്ഥലങ്ങളിലെല്ലാം ബുസ്സാ ട്രംപിന്റെ ചിത്രവും കൊണ്ടുപോകാറുണ്ട്.
മൂന്ന് വർഷങ്ങൾക്കു മുൻപാണ് ബുസ്സായ്ക്ക് ട്രംപിനോടുള്ള ആരാധന തുടങ്ങുന്നത്. താൻ ട്രംപിനെ ആരാധിക്കുന്നതിന്റെ ചിത്രങ്ങളും മറ്റും ഫേസ്ബുക്ക് പേജിലൂടെ ബുസ്സാ പങ്കുവെയ്ക്കുന്നുണ്ട്. ട്രംപ് ഫേസ്ബുക്കിൽ തനിക്ക് സന്ദേശം അയച്ചുവെന്നും ഇന്ത്യയിൽ വരുമ്പോൾ തന്നെ കാണുമെന്നുമുള്ള പ്രതീക്ഷയിലാണ് ബുസ്സാ ഇപ്പോൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുഎസിൽ തെലുങ്കാന സ്വദേശിയായ ഒരു സോഫ്റ്റ്വെയർ എൻജിനിയർ കൊല്ലപ്പെട്ടത്തിന് ശേഷം മാനസികമായി വളരെയധികം വേദന അനുഭവിച്ച ബുസ്സാ ഇന്ത്യൻ ജനതയ്ക്ക് ട്രംപിനോടും അദ്ദേഹത്തിന്റെ ജനങ്ങളോടുമുള്ള സ്നേഹവും വിശ്വാസവും പ്രാർഥനയിൽ കൂടി ട്രംപിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments