തിരുവനന്തപുരം: ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ കഴിയാത്തവർക്കായി നോർക്ക റൂട്ട്സിന്റെ സ്വപ്ന സാഫല്യം പദ്ധതി. ഇതുപ്രകാരം ജയിൽ മോചിതരായ ശേഷം നാട്ടിൽ എത്താൻ പണമില്ലാത്തവർക്ക് നോർക്ക റൂട്ട്സ് കേരളത്തിലെ ഏതു വിമാനത്താവളത്തിലേക്കും സൗജന്യമായി ടിക്കറ്റ് എടുത്തുനൽകും. ജയിൽ മോചിതരായവർക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി
സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 1800 425 3939, 0471 233 33 39 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Read Also: നോർക്ക റൂട്ട്സിന്റെ ഫീസ് നിരക്കുകളിൽ മാറ്റം
Post Your Comments