തിരുവനന്തപുരം: മത്സ്യത്തിനു ന്യായവില ഉറപ്പാക്കാൻ നടപടി സ്വീകരിച്ച് സർക്കാർ. മത്സ്യബന്ധന- വിപണന മേഖലയില്‍ സമഗ്ര അഴിച്ചുപണി നിര്‍ദേശിച്ചുകൊണ്ടു ഫിഷറീസ് വകുപ്പു തയാറാക്കിയ കേരള മത്സ്യ ലേല വിപണന ഗുണനിലവാര നിയന്ത്രണ ബില്ലിലാണു പുതിയ നടപടി. മത്സ്യം കൂടുതല്‍ ലഭിക്കുന്ന ദിവസങ്ങളില്‍ വിലക്കുറവുണ്ടാകാതിരിക്കാന് മത്സ്യത്തിനു ന്യായവില ഏര്‍പ്പെടുത്തുന്നത്.
പുതിയ നടപടിയുടെ ഭാഗമായി മീന്‍ കൂടുതലായി ലഭിക്കുന്ന ദിവസങ്ങളില്‍ മത്സ്യഫെഡ് പതിവില്‍ കൂടുതല്‍ ലേലത്തില്‍ പങ്കെടുക്കും. ഇതുവഴി വന്‍കിടക്കാര്‍ മത്സ്യം കുറഞ്ഞ വിലയ്ക്ക് എടുക്കുന്നത് ഒഴിവാക്കാനാകും. മത്സ്യത്തിനു ന്യായവില ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു ചെറുകിട മത്സ്യബന്ധന തൊഴിലാളികള്‍ ഏറെ നാളായി ആവശ്യമുന്നയിച്ചു വരികയായിരുന്നു.
Read also:മത്സ്യത്തിൽ വിഷം ചേർത്താൽ ഇനി കാത്തിരിക്കുന്നത് തടവും പിഴയും
മത്സ്യകയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി കൊച്ചിയിലെ ഫിഷ് പ്രോസസിംഗ് പ്ലാന്റ് വിപുലീകരിക്കാനും സംസ്ഥാനത്തെ മറ്റൊരു പ്രധാന മത്സ്യബന്ധന തുറമുഖമായ കൊല്ലം നീണ്ടകരയിലും ഫിഷ് പ്രോസസിംഗ് പ്ലാന്റ് ആരംഭിക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
Post Your Comments