ന്യൂയോര്‍ക്ക്: പൗഡറിന്റെ ഉപയോഗത്തിലൂടെ ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപെട്ടുവെന്ന കേസില്‍ പരാതിക്കാരിക്ക് 376 കോടി(55 മില്ല്യണ്‍ ഡോളര്‍) നല്കാന് അമേരിക്കയിലെ മിസൗറി അപ്പീല്‍ കോടതി ഉത്തരവിട്ടു. ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിക്കെതിരെയാണ് കോടതിയുടെ ഉത്തരവ്. മിസൗറി കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ അടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്.
2016ൽ സൗത്ത് ഡക്കോട്ട സ്വദേശിയായ ഗ്ലോറിയ റിസ്റ്റെസുണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തുക നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്. സ്ത്രീകളുടെ വ്യക്തി ശുചിത്വത്തിന് എന്ന പേരിലിറക്കിയ ജോണ്സണ് ആന്റ് ജോണ്‍സന്റെ പൗഡറാണ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നതെന്നും, ഇതിന്റെ തുടര്‍ച്ചയായ ഉപയോഗമാണ് ക്യാന്‍സറിന് കാരണമായതെന്നും ഇവർ പരാതിയിൽ ആരോപിച്ചിരുന്നു. ഇതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്ന യാതൊരു നീക്കവും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍ ജോൺസൺ ആന്റ് ജോൺസൺ കമ്പനി ഈ ആരോപണങ്ങള്‍ നിഷേധിച്ചു. മികച്ച ടെസ്റ്റുകള്‍ നടത്തിയാണ് തങ്ങള്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നത്. കേസില്‍ പറയുന്ന ക്യാന്‍സറിനു കാരണമായേക്കാവുന്ന ആസ്ബെസ്റ്റോസോ മറ്റ് ഘടകങ്ങളോ ഇതിലില്ലെന്നും കമ്പനി പറഞ്ഞു.
Post Your Comments