USALatest News

ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്റെ പൗഡറില്‍ ആസ്‌ബെറ്റോസ്: കമ്പനിയുടെ ഓഹരിവില താഴോട്ട്

വാഷിംഗ്ടണ്‍: കുട്ടികള്‍ക്കായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ നിര്‍മ്മിക്കുന്ന ടാല്‍ക്കം പൗഡറില്‍ കാന്‍സറിനു കാരണമായ ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. വിവരം പുറത്തായതോടെ ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനിയുടെ ഓഹരിവില 10 ശതമാനത്തോളം ഇടിഞ്ഞു.

നേരത്തേ നിരവധി പേര്‍ ടാല്‍ക്കം പൗഡറിലെ ആസ്ബെറ്റോസ് ഘടകം അര്‍ബുദത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി പരാതികള്‍ നല്‍കിയിട്ടുണ്ട്. ഈ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കെയാ്ണ് കമ്പനിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 1971 മുതല്‍ ടാല്‍ക്കം പൗഡറില്‍ ആസ്‌ബെറ്റോസ് ഘടകം ഉപയോഗിക്കുന്നുണ്ട്. അത് കമ്പനി അറിഞ്ഞുകൊണ്ടു തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പറയുന്നത്. അതേസമയം ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും കമ്പനിയെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണെന്നുമാണ് കമ്പനിയുടെ അഭിഭാഷകരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button