ജയ്പൂര്‍ : ടണലിനുള്ളിൽ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിയ തൊഴിലാളികൾക്ക് ദാരുണമരണം. രാജസ്ഥാനിലെ ശിരോഹി ജില്ലയില്‍ ബീവര്‍-പിന്ദ്‌വാര ദേശീയപാതയില്‍ നിര്‍മ്മാണത്തിനിടെ വെള്ളിയാഴ്ച ടണലിനുള്ളില്‍ കുടുങ്ങിയ ദേവി സിംഗ് (32), ഉത്തംകുമാര്‍ (23), മഹേന്ദ്രകുമാര്‍ മീണ (27), മഹേന്ദ്ര ഹിരാഗര്‍ (30) എന്നിവരുടെ മൃതദേഹമാണ് ഇന്ന്‍ കണ്ടെത്തിയത്. ഇവര്‍ ടണലിനുള്ളിലായിരിക്കുമ്ബോള്‍ പൊക്‌ളൈന്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തിൽ ഇടിഞ്ഞുവഴുകയായിരുന്നു.
ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കരാര്‍ എടുത്തിരുന്ന സ്വകാര്യ കമ്ബനിയില്‍ നിന്നും മതിയായ നഷ്ടപരിഹാരം ഈടാക്കി നല്‍കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ശേഷം പ്രതിഷേധം അവസാനിപ്പിച്ചു. അതേസമയം കമ്പനിക്കും പൊക്‌ളൈന്‍ ഡ്രൈവര്‍ക്കുമെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Also read : തിരുവനന്തപുരത്ത് വാഹനാപകടം : ആറു വയസുകാരിക്ക് ദാരുണാന്ത്യം
Post Your Comments