തിരുവനന്തപുരം: ഐസ് കട്ടകള്‍ നീല നിറത്തിലാക്കി ഇറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം വ്യക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വ്യക്തമായ നിര്‍ദ്ദേശം വന്ന ശേഷം മാത്രമേ അന്തിമ തീരുമാനമാകൂ എന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക ആവശ്യത്തിനായാണ് ഇത്തരം ഐസ് ഇറക്കുന്നത്. ഇത് സംബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തത തേടിയത്.
ഇത്തരം ഐസുകള്‍ ഭക്ഷണ വസ്തുക്കള്‍ക്കൊപ്പം ഉപയോഗിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജൂണ്‍ മുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
Post Your Comments