തിരുവനന്തപുരം: ആരോഗ്യ സംബന്ധമായതും മാനസികപരമായതുമായ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി സർക്കാർ നടപ്പിലാക്കിയ ദിശ (ഡയറക്‌ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ് -DISHA) വിജയകരമായി മുന്നേറുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുവാനായി 24 മണിക്കൂറും ദിശയുടെ സേവനം ലഭ്യമാണ്. 1056, 0471-2552056 എന്നീ നമ്പറുകളിലൂടെ നിങ്ങളുടെ സംശയങ്ങൾ ചോദിക്കാവുന്നതാണ്.
Read Also: കേരള സർക്കാർ ആരോഗ്യമേഖലയിൽ അമ്പേ പരാജയം – രേണു സുരേഷ്
രോഗങ്ങളും മറ്റും സംബന്ധമായ ചോദ്യങ്ങള്‍ക്ക് ഡയല്‍ എ ഡോക്ടര്‍, പ്രഥമ ശുശ്രൂഷ സംബന്ധമായ സംശയങ്ങള്‍ക്ക് ഫസ്റ്റ് എയിഡ്, മാനസിക പ്രശ്‌നങ്ങള്‍ക്ക് ടെലി കൗണ്‍സിലിംഗ്, സൂയിസൈഡ് ഇന്റര്‍വെന്‍ഷന്‍ കൗണ്‍സിലിംഗ്, ഡി അഡിക്ഷന്‍ കൗണ്‍സിലിംഗ്, വിവാഹപ്രായമായവരുടെ സംശയങ്ങള്‍ക്ക് പ്രീ മേരിറ്റല്‍ കൗണ്‍സിലിംഗ്, മാര്യേജ് കൗണ്‍സിലിംഗ്, ഫാമിലി കൗണ്‍സിലിംഗ്, എച്ച് ഐ വി / എയിഡ്‌സ് കൗണ്‍സിലിംഗ് എന്നിങ്ങനെയുള്ള സേവനങ്ങളാണ് ദിശ ഒരുക്കിയിരിക്കുന്നത്.
ഒരാള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നം വന്നാല്‍ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ഒരു കാര്‍ഡിയോളഡിസ്റ്റ് നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യും. ഗർഭിണിയായ ഒരാൾക്ക് അസ്വസ്ഥത ഉണ്ടായാലോ, ഒരാള്‍ അപകടത്തില്‍ പെട്ടാല്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതുമായി സംബന്ധിച്ച് സംശയം വന്നാലോ എന്നിങ്ങനെ എന്ത് പ്രശ്‌നം ഉണ്ടായാലും ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Post Your Comments