മുന്‍ കാമുകനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് യുവതി. 19കാരിയായ സാമന്ത റെയ് മിയേഴ്സാണ് തന്റെ മുന്‍ കാമുകന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി സെക്സില്‍ ഏര്‍പ്പെട്ടത്. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കാമുകന്റെ വീട്ടിലെത്തിയ സാമന്ത ഇയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിവസ്ത്രനാക്കിയ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. സാമന്ത കത്തി ഉപയോഗിച്ച് കുത്തുമോ എന്ന് ഭയപ്പെട്ടുവെന്ന് കാമുകന് പോലീസില്‍ മൊഴി നല്കി.
ലൈംഗിക ബന്ധത്തിന് ശേഷം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് യുവതി കാമുകന്റെ കൈയ്യില്‍ കടിച്ചു. തുടര്‍ന്ന് ഇയാള്‍ സുഹൃത്തിനെ ഫോണ്‍ ചെയ്തെങ്കിലും അബദ്ധത്തില്‍ പോലീസിന് ഫോണ്‍ പോവുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സാമന്ത സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന യുവാവ് കാര്യം പോലീസിനോട് വിശദീകരിക്കുകയും ഇവരുടെ ഒരു ഫോട്ടൊ കൊടുത്ത് വിടുകയുമായിരുന്നു.
എന്നാല്‍ തന്നെ തട്ടിക്കൊണ്ട് പോയി പലപ്രാവശ്യം മുന്കാമുകന് പീഡിപ്പിച്ചിട്ടുണ്ടെന്ന് സാമന്ത പോലീസില്‍ മൊഴി നല്കി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സാമന്തയ്ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചു.
Post Your Comments