മഴക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്‌നമാണ് നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുക എന്നത്. നനഞ്ഞ വസ്ത്രങ്ങൾ തുടരെ ധരിച്ചു നടന്നാൽ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വസ്ത്രങ്ങളിൽ നനവ് കൂടുതൽ നേരം തങ്ങി നിൽക്കുന്നതാണ് അതിന് കാരണം. മഴക്കാലത്ത് കോട്ടണ്‍ വസ്ത്രങ്ങൾ ഒഴിവാക്കി മറിച്ച് പെട്ടെന്ന് ഉണങ്ങുന്ന ഷിഫോണ്‍ പോലുള്ളവ ധരിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് ഒരുപാട് തണുപ്പൊന്നും നമ്മുടെ കേരളത്തില്‍ ഉണ്ടാകാറില്ല, എന്നാലും, ചെറിയ ചില കമ്പിളി അല്ലെങ്കില്‍ കോട്ടണ്‍ ഷോളുകളോ സ്റ്റോളുകളോ ബാഗില്‍ കരുതുന്നത് സ്‌റ്റൈലിഷാണ്. നനഞ്ഞാല്‍ അത്യാവശ്യം ഒന്ന്തുടയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
മറ്റൊരു വഴി ഷിഫോണ്‍ പോലുള്ള മെറ്റീരിയലുകളില്‍ ഉള്ള ജാക്കറ്റുകളാണ്. ഷ്രഗ്ഗുകളോ, ലോങ്ങ് ജാക്കറ്റുകളോ, പുറത്തിറങ്ങും മുന്‍പ് ഡ്രസ്സിനു മുകളില്‍ ധരിച്ചാല്‍ ഒരു പരിധിവരെ ഉള്ളിലെ ഡ്രസ്സ് നനയാതെ സൂക്ഷിക്കാം. മണ്‍സൂണ്‍ സീസണിലെ തൊണ്ടവേദനയില്‍ നിന്നും ചുമയില്‍ നിന്നും ഒക്കെ ഒരു പരിധിവരെ രക്ഷപ്പെടാന്‍, ഹൈ നെക്ക് ഡിസൈനുകള്‍ സഹായിക്കും
പുറത്തു മഴയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സമയത്ത് തലയില്‍ വയ്ക്കാന്‍ ഒരു ക്യാപ് ഉള്ളത് മഴനനഞ്ഞുള്ള ജലദോഷം പനി ഇതെല്ലം ഒരു പരിധി വരെ വരാതെ നോക്കാന്‍ സഹായിക്കും. ക്യാപ്പുകള്‍ തിരഞ്ഞെടുക്കുമ്പോഴും, ഏതെങ്കിലും ക്യാപ് എന്നതിന് പകരം, ഏതൊരു ഡ്രസ്സിനും മാച്ച് ആകുന്ന വൈറ്റ് ബള്‍ക്ക് അല്ലെങ്കില്‍ മിലിറ്ററി ക്യാപ് തിരഞ്ഞെടുത്താല്‍, മഴയത്തും ഫാഷനബിള്‍ ആയിരിക്കാം.
മഴക്കാലത്ത് നനഞ്ഞ ജീന്‍സ് ഉണക്കിയെടുക്കല്‍ ഒരു വലിയ തലവേദനയാണ്, പക്ഷെ തണുപ്പില്‍ ഇടാന്‍ കണ്‍ഫര്‍ട്ടബിള്‍ ജീന്‍സ് ആണ് താനും. അത്രയ്ക്ക് നിര്‍ബന്ധമാണേല്‍ ത്രീ ഫോര്‍ത്ത് ജീന്‍സുകളും പെട്ടെന്നുണങ്ങുന്ന മെറ്റീരിയലിലുള്ള പാന്‍റ്സുകളോ തിരഞ്ഞെടുക്കാം. കാല്‍പ്പാദത്തിനു മുകളിലുള്ള അല്ലെങ്കില്‍ത്രീ ഫോര്‍ത്ത് നീളം ആണ് മഴക്കാലത്തെ ബോട്ടം വെയറുകള്‍ക്കു നല്ലത്.
നിങ്ങളുടെ ഫ്രോക്കുകളും സ്‌കേര്‍ട്ടുകളും അലമാരയില്‍ നിന്നും പുറത്തെടുക്കാന്‍ ഇതാണ് പറ്റിയ സമയം. ഡെയ്‌ലി കോളേജ് അല്ലെങ്കില്‍ ഓഫീസിലേക്ക് കാഷ്വല്‍ വെയര്‍ ആയി മാത്രമല്ല, മഴക്കാലത്ത് പാര്‍ട്ടികള്‍ക്ക് പോകുമ്പോഴും ഈ ക്യാറ്റഗറിയില്‍ ഉള്ളഡ്രസ്സുകള്‍ ബേസ്ഡ് ഓപ്ഷന്‍സ് ആണ്, പക്ഷെ, അതെല്ലാം മണ്‍സൂണ്‍ ഫ്രണ്ട്‌ലി മെറ്റീരിയലുകള്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
മുമ്പ് കോട്ടുകളുടെ ഉദ്ദേശ്യം മഴ നനയാതിരിക്കുക എന്നത് മാത്രം ആയിരുന്നു. എങ്കില്‍ ഇന്നത് ഒരു ട്രെന്‍ഡ് അല്ലെങ്കില്‍ ഫാഷന്‍റെ ഭാഗം കൂടി ആണ്. സാധാരണ നിറങ്ങളില്‍ നിന്നും വ്യത്യസ്തമായവയും പ്രിന്‍റഡ് ഡിസൈന്‍സ് ഉള്ളതുമായ റെയിന്‍ കോട്ടുകള്‍ ആണ് ഇപ്പോള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ടത്.
മഴക്കാലത്ത് ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധവേണം വേനല്‍ക്കാലത്ത്ഇട്ടിരുന്ന അതേ ചെരുപ്പ് തന്നെയാണോ ഈ മഴക്കാലത്തും നിങ്ങള്‍ ഉപയോഗിക്കുന്നത് ? അത് മഴയത്തും വെയിലത്തും ഒരുപോലെ ഉപയോഗിക്കാവുന്ന മെറ്റീരിയല്‍ ആണെന്നുറപ്പാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ നനഞ്ഞാല്‍ ഉണങ്ങാന്‍ സമയമെടുക്കുന്ന, നനവിന്‍റെ ചീത്ത മണം ഉണ്ടാക്കുന്ന തരം ചെരുപ്പുകള്‍ ആണെങ്കില്‍, അവ തല്ക്കാലം മാറ്റിവയ്ക്കുന്നതാവും നിങ്ങളുടെയും ചെരുപ്പിന്‍റെയും ആരോഗ്യത്തിനു നല്ലത്. മഴക്കാലത്തേക്കു പറ്റിയ വാട്ടര്‍പ്രൂഫ് ഷൂസുകളോ, ക്രോക്‌സോ , സിമ്പിള്‍ റബ്ബര്‍ അല്ലെങ്കില്‍ സിലിക്കണ്‍ ചെരുപ്പുകളോ വാങ്ങി ഉപയോഗിക്കാം.
മണ്‍സൂണ്‍ കാലത്ത് നമ്മള്‍തിരഞ്ഞെടുക്കുന്ന ഓരോ ഫാഷന്‍ ആക്‌സസറീസും മാക്‌സിമം വാട്ടര്‍ പ്രൂഫ്, ആയിരിക്കാന്‍ ശ്രദ്ധിക്കണം പക്ഷെ അതിന്‍റെ കൂടെ ഏറ്റവും കൂടുതല്‍ നമ്മള്‍ ഉറപ്പു വരുത്തേണ്ടത്, അതെല്ലാം ഫംഗല്‍, ബാക്ടീരിയ പ്രൂഫ് ആക്കി വെയ്ക്കാനാണ്. മഴയത്തു നനയേണ്ടി വന്നാല്‍, കുടകളും റെയിന്‍ കോട്ടുകളും വാച്ചും കണ്ണടയും ചെരുപ്പും ഡ്രസ്സുകളും എല്ലാം നന്നായി ഉണക്കിയെടുത്തതിന്ശേഷം വീണ്ടും ഉപയോഗിക്കുക. കാരണം ഈര്‍പ്പം കീടാണുക്കളുടെ ഇഷ്ടതാവളമാണ് എന്നത് തന്നെയാണ്.
Post Your Comments