നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുമ്പോള്‍ പ്രതികരണവുമായി നടന് തിലകന്റെ മകള്‍ ഡോ. സോണിയ തിലകന്. നടിയെ അക്രമിച്ച സംഭവത്തില്‍ ഇതു വരെയായിട്ടും കേസ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അങ്ങനൊരവസരത്തില് പരാതിക്കാരിയായ നടി വരെ ഉള്‍പ്പെട്ട സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുക്കുന്നതിന് പിന്നിലെ ഔചിത്യം എന്താണെന്നാണ് സോണിയ ചോദിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അച്ഛനെ ഇതേ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. അച്ഛന് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ ആരും തയാറായില്ലെന്ന് മാത്രമല്ല തിരിച്ചെടുത്തതുമില്ല. അച്ഛന് അഭിനയിക്കാനുള്ള അവസരങ്ങളും തടഞ്ഞു. അച്ചന് അന്ന് നടന് മോഹന്‍ലാലിന് കത്തെഴുതിയിരുന്നു. എന്നാല്‍ അതിന് പ്രതികരണം വന്നില്ല. നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കാന്‍ അമ്മ സംഘടന ശ്രമിക്കുന്നില്ലെന്നും ഡോ. സോണിയ തിലകന് പറയുന്നു.
Post Your Comments