India

ഒരു നഗരം മുഴുവൻ കത്തിച്ചാമ്പലാകേണ്ട അപകടം ഒഴിവായത് സ്വന്തം ജീവൻ ബലിയർപ്പിച്ചുള്ള വനിതാ പൈലറ്റിന്റെ പ്രവർത്തനം കൊണ്ട്

മുംബൈ: അഞ്ചുപേരുടെ മരണത്തിനിടയാക്കിയ മുംബൈ വിമാനദുരന്തത്തില്‍ ജീവന്‍ ബലിനല്‍കി നഗരത്തെ രക്ഷിച്ചത് വനിതാ പൈലറ്റ്. വിമാനത്തിലുണ്ടായിരുന്ന നാലുപേരും ഒരു വഴിയാത്രക്കാരനുമുൾപ്പെടെ അഞ്ചുപേർ ഇന്നലെ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. പന്ത്രണ്ട് സീറ്റുള്ള വിമാനം പരിശോധനപ്പറക്കല്‍ നടത്തുന്നതിനിടെ ഉച്ചയ്ക്ക് 1.10നാണ് അപകടമുണ്ടായത്. എന്നാല്‍ വന്‍ ദുരന്തമൊഴിവായത് വിമാനത്തിലെ വനിതാപൈലറ്റായ മറിയ സുബേരിയുടെ ഇടപെടല്‍ മൂലമായിരുന്നു.

ഘാട്‌കോപ്പറില്‍ ഒട്ടേറെ ഫ്‌ളാറ്റ് സമുച്ചയങ്ങളുള്ള മേഖലയ്ക്കു മുകളില്‍വച്ചാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായത്. എന്നിട്ടും മനസാന്നിധ്യം വിടാതെ വിമാനം നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് മറിയ ഇടിച്ചിറക്കുകയായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മരണസംഖ്യ ഒരുപാട് ഉയരുമായിരുന്നു. ഉഗ്രശബ്ദത്തോടെയാണ് വിമാനം പൊട്ടിത്തകര്‍ന്ന് തീപിടിച്ചത്.

അപകടത്തില്‍ മറിയ ഉള്‍പ്പടെ രണ്ട് പൈലറ്റുമാരും രണ്ട് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍മാരും തകര്‍ന്ന വിമാനത്തിന് അടിയില്‍പ്പെട്ട വഴിയാത്രക്കാരനുമാണ് മരിച്ചത്. അപകടസ്ഥലത്ത് ചെറുവീടുകളിലായി ആയിരത്തിലധികം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ് ഗുഡ്ക കമ്പനി ഉടമ ദീപക് കോത്താരിയുടെ യുവൈ ഗ്രൂപ്പിന്റേതാണു കിങ് എയര്‍ സി 90 വിമാനം.

shortlink

Post Your Comments


Back to top button