കൊച്ചി•അരൂരില്‍ ബൈക്കിന്റെ അമിത വേഗം ചോദ്യം ചെയ്ത യുവാവിന് വീട്ടില്‍ കയറി മര്‍ദ്ദനം. അരൂക്കുറ്റി കൊമ്ബനാമുറി ഫാത്തിമ മന്‍സിലില്‍ ഫസലുദീനിനെയാണ് (35) ആക്രമിച്ചത്. ഏഴംഗ സംഘം വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യയുടേയും മക്കളുടേയും മുന്നിലിട്ടായിരുന്നു ക്രൂരമര്‍ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊമ്പനാമുറി ജംഗ്ഷനില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഫസലുദീന് തന്റെ മുന്നിലൂടെ ബൈക്കില്‍ പാഞ്ഞുപോയ യുവാക്കളോട് വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാതെ ബൈക്ക് യാത്രികര്‍ ഫസലദീന് നേരെ തിരിഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് വീട്ടിലേക്ക് പോയ ഫസലുദീനെ വീട്ടില്‍ കേറിവന്ന് ഏഴംഗ സംഘം മര്‍ദിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments