ArticleTechnology

ഫോണിൽ ആപ്പുകൾ നിന്ന് പോകുന്നത് പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

നമ്മളിൽ പലരും കാര്യമായി ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടന്നായിരിക്കും ‘Unfortunately app has been stopped’ എന്നൊരു നോട്ടിഫിക്കേഷൻ വരുന്നത്. അല്ലെങ്കിൽ ഫോൺ ചെയ്യാൻ എടുക്കുമ്പോൾ പെട്ടന്നാണ് ‘Unfortunately com.android.phone has stopped’ എന്ന നോട്ടിഫിക്കേഷൻ നമുക്ക് ലഭിക്കുന്നത്. ചിലപ്പോൾ വീണ്ടും തുറന്നാൽ പ്രവർത്തിക്കും. മറ്റു ചില സമയങ്ങളിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യേണ്ടി വരും. വേറെ ചില അവസരങ്ങളിൽ എന്തൊക്കെ ചെയ്താലും തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുമില്ല.

ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന സമയത്ത് നമ്മളിൽ മിക്കവാറും എല്ലാവരും തന്നെ ഒരിക്കലെങ്കിലും ഈ ഒരു നോട്ടിഫിക്കേഷന് മുന്നിൽ തലയിൽ കൈവെച്ചിരുന്നിട്ടുണ്ടാകും. ചില ഫോണുകളിൽ, ചില ആപ്പുകളിൽ ഈ പ്രശ്നം ഇടക്കിടക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ ഇതാ ഈ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെടാവുന്നതാണ്.

1. ആപ്പ് ഡാറ്റ ക്ലിയർ ചെയ്യുക

ഒരുവിധം പ്രശ്നങ്ങൾ എല്ലാം തന്നെ ഇതിലൂടെ പരിഹരിക്കപ്പെടും. ഇതിനായി ചെയ്യേണ്ടത്: ആദ്യം, നിങ്ങളുടെ ഫോണിലെ സെറ്റിങ്സിൽ പോകുക. അപ്ലിക്കേഷനുകൾ > അപ്ലിക്കേഷൻ മാനേജർ എന്നതിലേക്ക് പോകുക. All Tab കണ്ടെത്തുന്നതുവരെ ഇടതുവശത്ത് സ്വൈപ്പുചെയ്യുക. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അപ്ലിക്കേഷനിൽ താഴേക്ക് സ്ക്രോൾ ചെയ്ത് അതിൽ ടാപ്പുചെയ്യുക. ഇവിടെ നിങ്ങൾക്ക് വ്യക്തമായ ഡാറ്റയും ക്യാഷെയും ക്ലിയർ ചെയ്യാനുള്ള ഓപ്ഷനുകൾ കാണാം. ഇതിൽ ക്ലിയർ കഷേ മാത്രം ആദ്യം പരീക്ഷിക്കുക. അത് വിജയകരമായില്ലെങ്കിൽ ക്ലിയർ ഡാറ്റ കൂടി ക്ലിക്ക് ചെയ്യുക.

2. മെമ്മറി കാർഡ് പരിശോധിക്കുക

മെമ്മറി കാർഡ് പലപ്പോഴും ഒരു വില്ലനായി എത്താറുണ്ട്. നമ്മുടെ മെമ്മറി കാർഡ് കേടായത് ആണെങ്കിൽ അത് തീർച്ചയായും ആപ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. കാരണം പല ആപ്പുകൾക്കും മെമ്മറി കാർഡിന് മേൽ ആക്സസ് ആവശ്യമായി വരാറുണ്ട്. ഈ അവസരത്തിൽ മെമ്മറി കാർഡ് പ്രവർത്തിക്കുന്നതാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

3. ഫോൺ റീസ്റ്റാർട്ട് ചെയ്യുക

ഏതെങ്കിലും തരത്തിൽ ആപ്പ് പ്രവർത്തിക്കാതെ ഇത്തരം ഒരു നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് മുകളിൽ പറഞ്ഞ ക്ലിയർ ഡാറ്റ, ക്ലിയർ കഷേ, ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെടുകയാണെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്ത ശേഷം വീണ്ടും ആപ്പ് പ്രവർത്തിപ്പിച്ചു നോക്കുക. ഇനി ഇതും ഫലം തരുന്നില്ലെങ്കിൽ പിന്നെ ഒരു ഓപ്ഷൻ മാത്രമേ ഇനിയുള്ളൂ. ഫോൺ റീസെറ്റ് ചെയ്യുക എന്നതല്ലത്തെ മറ്റു മാർഗങ്ങളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button