കൊല്ലം : കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് 11 വയസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ജീവനക്കാരന്‍ ജോസഫിന്റെ മകള്‍ മരിയ ജോസഫ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം ചവറയില്‍ വച്ചായിരുന്നു അപകടം. ഉടൻ തന്നെ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ജോസഫ് ,അമ്മ സോണിയ എന്നിവർ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു.
Also read : വാഹനാപകടത്തിൽ : യുവാവിന് ദാരുണാന്ത്യം
Post Your Comments