![KADAKAMPALLY SURENDRAN](/wp-content/uploads/2018/06/KADAKAMPALLY-SURENDRAN.jpg)
തിരുവനന്തപുരം: അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കി കേരളത്തിലെ സഹകരണ-ടൂറിസ-ദേവസ്വ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മയില്‍ ഏത് എം.എല്‍.എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ എപ്പോഴും അവള്‍ക്കൊപ്പമെന്നും മന്ത്രി വ്യക്തമാക്കി.
Also Read : രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം; അമ്മ വേട്ടക്കാര്‍ക്കൊപ്പം: എം.ബി. രാജേഷ് എംപി
അമ്മ’യില്‍നിന്നു രാജിവച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.ബി. രാജേഷ് എംപിയും രംഗത്തെത്തിയിരുന്നു. വിചാരണ പൂര്‍ത്തിയാവും മുൻപ് ആരോപണ വിധേയനായ നടൻ ദിലീപിനെ തിരിച്ചെടുത്ത നടപടി നീതിബോധത്തെ പരിഹസിക്കുന്നതും അങ്ങേയറ്റം സ്ത്രീ വിരുദ്ധവുമാണെന്നും എം.ബി. രാജേഷ് പറഞ്ഞു. വനിതാ സിനിമാ പ്രവര്‍ത്തകരുടെ ധീരമായ രാജി ചരിത്ര പ്രാധാന്യമുള്ള പ്രതിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം രാജിവെയ്ക്കാതെ നടിമാര്‍ അമ്മയ്ക്ക് ഉള്ളില്‍ നിന്നും പൊരുതണമായിരുന്നെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടിരുന്നു. നടിമാരുടെ ഈ നടപടിയില്‍ അമ്മയ്ക്ക് യാതൊരു കുലുക്കവും സംഭവിക്കില്ലെന്നും ഭാഗ്യല്ക്ഷ്മി വ്യക്തമാക്കി.
Post Your Comments