നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ സംഘടനയായ ഡബ്ല്യൂസിസിക്ക് വ്യത്യസ്ത തരത്തിലുള്ളൊരു പിന്തുണയുമായി ഒരു യുവാവ്. എഎംഎംഎ എന്ന പേരിലെ അക്ഷരങ്ങളെ മുഷ്ടികൊണ്ട് ഇടിച്ചു തെറിപ്പിക്കുന്ന ഡിസൈന്‍ ചെയ്താണ് ശിഖിന്‍ എസ് പാനൂര്‍ എന്ന ഡിസൈനര്‍ താരമാകുന്നത്.
പ്രസ്തുത പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ശിഖിന്‍ കൊച്ചിയില്‍ നെക്സ്റ്റ്ലൈന്‍ എന്ന വെബ് ഡിസൈന്‍ സ്ഥാപനം നടത്തുകയാണ്.
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ മലയാളത്തിലെ നാലു നടിമാര്‍ സിനിമാ സംഘടനയായ അമ്മയില്‍നിന്നും രാജിവെച്ചിരുന്നു. റീമ കല്ലിങ്കല്‍ , ഗീതു മോഹന്‍ദാസ് , രമ്യ നമ്പീശന് എന്നിവരാണ് രാജിവെച്ച മറ്റ് മൂന്ന് നടിമാര്‍.
Post Your Comments