താര സംഘടനയായ അമ്മയിലെ തര്‍ക്കം പരിഹരിക്കാന്‍ അടിയന്തര നീക്കമെന്ന് സൂചന. നടന് ദിലീപിനെ അമ്മയിലെക്ക് തിരിച്ചെടുക്കുന്നത് സംബന്ധിച്ച് എക്സിക്യൂട്ടിവ് യോഗം ചേരുമെന്നാണ് സൂചന. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഇപ്പോള്‍ വിദേശത്താണ്. ലാല്‍ തിരിച്ചെത്തിയ ശേഷം എക്സിക്യൂട്ടീവ് യോഗത്തിന്റെ തീയതി തീരുമാനിക്കും. ദിലീപ് അമ്മയ്ക്ക് സമര്‍പ്പിച്ച കത്തിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ചിരുന്നു.
Post Your Comments