Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ കൂടുതൽ നടപടികളുമായി തച്ചങ്കരി

തിരുവനന്തപുരം : കെഎസ്ആർടിസി യൂണിയനുകൾക്കെതിരെകർശന നടപടിയുമായി ടോമിൻ ജെ തച്ചങ്കരി. യൂണിയനുകൾ മാസംതോറും നടത്തുന്ന പിരിവുകൾക്കെതിരെയാണ് തച്ചങ്കരിയുടെ നടപടി. ജീവനക്കാരുടെ അനുവാദമില്ലാതെ ശമ്പളത്തിൽ നിന്നു മാസവരി ഈടാക്കി യൂണിയനുകൾക്കു നൽകരുതെന്ന് ആവശ്യപ്പെട്ടു തച്ചങ്കരി എസ്ബിഐയ്ക്കു കത്ത് നൽകി.

ജീവനക്കാരുടെ പരാതിയെ തുടർന്നാണു നടപടിസ്വീകരിച്ചത്. ബാങ്കും കെഎസ്ആർടിസിയുമായുള്ള ധാരണപ്രകാരം അംഗീകൃത തൊഴിലാളി സംഘടനകൾക്കു ജീവനക്കാരുടെ സമ്മതത്തോടെ മാസവരി ഈടാക്കാം. ശമ്പളം അക്കൗണ്ടിൽ എത്തുമ്പോൾ നിശ്ചിത തുക യൂണിയൻ അക്കൗണ്ടിലേക്കു മാറ്റും.

Read also:മൈ​ക്കി​ള്‍ ജാ​ക്സ​ന്‍റെ പി​താ​വ് അ​ന്ത​രി​ച്ചു

എസ്ബിഐ ചാല ബ്രാഞ്ചിലാണ് കെഎസ്ആർടിസിയുടെ കോർ അക്കൗണ്ടുള്ളത്. അക്കൗണ്ട് ഉടമയിൽ നിന്നു നേരിട്ടു സമ്മതപത്രം വാങ്ങിയിട്ടേ യൂണിയൻ ഫണ്ട് നൽകാവൂ. ജീവനക്കാരുടെ പേരിൽ ചില സംഘടനകൾ വ്യാജസമ്മതപത്രം നൽകിയതായും മാനേജ്‌മെന്റിനു പരാതി ലഭിച്ചിരുന്നു. സംഘടനാ നേതാക്കൾ സമ്മതപത്രം ശേഖരിച്ചു ബാങ്കിനു കൈമാറുന്ന പതിവും ഉണ്ടായിരുന്നതായി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button