തിരുവനന്തപുരം: പാമ്പ് മനുഷ്യൻ എന്ന പേരിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനത്ത് കണ്ടെത്തിയ പ്രത്യേകം ജീവിയാണ് പാമ്പ് മനുഷ്യനെന്നും, അതല്ല ഇന്തോനേഷ്യയില്‍ കണ്ടെത്തിയതാണെന്നുമുള്ള രീതിയിലാണ് ഇതിനൊപ്പമുള്ള ക്യാപ്‌ഷനുകൾ.
Read Also: ബൾബ് മോഷ്ടിക്കാൻ വ്യായാമം ചെയ്യുന്ന യുവാവ്; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ഒരു വീഡിയോ
അതേ സമയം 2010 മുതല്‍ തന്നെ ഇന്‍റര്‍നെറ്റില്‍ ഇത്തരത്തിലുള്ള ചിത്രം പ്രചരിക്കുന്നുണ്ടെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. ഇത് ഒരു മോര്‍ഫ് ഇമേജാണ് എന്ന് ചില പഴയ സൈറ്റുകളില്‍ കാണാം. അതേസമയം ഈ ചിത്രം നല്‍കിയിരിക്കുന്ന സൈറ്റുകളില്‍ പലതും ബ്ലോഗുകളും, ചില മത സൈറ്റുകളുമാണ്. അതിനാല്‍ തന്നെ അതിലൊന്നും ഇതിന്‍റെ വിശ്വസ്തത തെളിയിക്കുന്ന വസ്തുകള്‍ ഇല്ലെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
Post Your Comments