India

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2016 സെപ്റ്റംബറിലാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ മിന്നാലാക്രമണം നടത്തിയത്. മിന്നാലാക്രമണത്തില്‍ നിരവധി പാക് ബങ്കറുകള്‍ തകരുകയും ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് മിന്നാലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തു വന്നത്. തെര്‍മല്‍ ഇമേജിംഗ് ക്യാമറകളും ആളില്ല വിമാനങ്ങളില്‍ ഘടിപ്പിച്ച ക്യാമറകളും ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

read also : ബിന്ദു പത്മനാഭന്റെ ദുരൂഹമായ തിരോധാനം : യുവാവ് മരിച്ച നിലയില്‍

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button