ആലപ്പുഴ: ബിജെപി എംപി വി മുരളീധരന്റെ ഇടപെടലില്‍ കാസര്‍കോടും ആലപ്പുഴയിലും പുതിയ സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വെ. ഏറെ നാളത്തെ ജനകീയ പ്രതിഷേധത്തിന് ശേഷമാണ് അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും സ്റ്റോപ്പ് അനുവദിക്കുക.
read also: റിസര്‍വേഷന്‍ ലഭിക്കാത്ത യാത്രക്കാർക്കായി അന്ത്യോദയ ട്രെയിൻ വരുന്നു
സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ രാജ്യസഭാ എം.പി വി.മുരളീധരന് നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്.
Post Your Comments