യുഎഇ: അബുദാബിയിൽ വീടില്ലാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കാറിനുള്ളിൽ താമസിച്ചിരുന്ന ഫ്രഞ്ച് വനിതയ്ക്ക് ആശ്വാസമായി സർക്കാർ തീരുമാനം. കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടർന്നതിലൂടെ അവർക്കുണ്ടായ 100,000 ദിർഹം പിഴയും സർക്കാർ എഴുതി തള്ളി. 2012ലായിരുന്നു ഇവർ അബുദാബിയിൽ എത്തിയത്. 2014ൽ ജോലി നഷ്ടമായതോടെയായിരുന്നു കടങ്ങളുടെ തുടക്കം.
ALSO READ: അബുദാബിയിൽ യുവതിയെക്കുറിച്ച് മോശമായി ട്വീറ്റ് ചെയ്ത പ്രവാസിക്ക് സംഭവിച്ചത്
വാടക പോലും കൊടുക്കാൻ കഴിയാതായതോടെ താമസസ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്നു. തുടർന്ന് വാടകയ്ക്ക് എടുത്ത കാറിലായി താമസം. ജോലി പോലും ഇല്ലാതെ സുഹൃത്തുക്കളുടെ കരുണകൊണ്ട് മുന്നോട്ട് പോകുകയായിരുന്നു ഇവർ. പിഴ എഴുതി തള്ളിയ തീരുമാനം ഏറെ ആശ്വാസം നൽക്കുന്നതാണെന്ന് ഫ്രഞ്ച് വനിത പറഞ്ഞു.
Post Your Comments