India

ജീ​ന്‍​സ് ധരിച്ചെത്തുന്ന ജീവനക്കാർക്കെതിരെ തൊ​ഴി​ല്‍ വ​കു​പ്പ്

ജ​യ്പു​ര്‍: ജീ​ന്‍​സ് ധരിച്ചെത്തുന്ന ജീവനക്കാർക്കെതിരെ രാജസ്ഥാൻ തൊ​ഴി​ല്‍ വ​കു​പ്പ് രംഗത്ത്. ജീ​ന്‍​സും ടീ​ഷ​ര്‍​ട്ടും ധ​രി​ക്കു​ന്ന​ത് മാ​ന്യ​ത​യ്ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തൊഴിൽ വകുപ്പ് നടപടിയെടുക്കുന്നത് . ഇ​ത​റി​യി​ച്ചു​കൊ​ണ്ട് തൊ​ഴി​ല്‍ വ​കു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗി​രി​രാ​ജ് സിം​ഗ് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി.

Read also:വീണ്ടും ഒരു വിദേശ വനിത കൂടി പീഡനത്തിനിരയായി

ചി​ല ഓ​ഫീ​സ​ര്‍​മാ​രും ജീ​വ​ന​ക്കാ​രും ജോ​ലി​സ്ഥ​ല​ത്തേ​ക്കു ജീ​ന്‍​സും ടീ​ഷ​ര്‍​ട്ടും പോ​ലു​ള്ള “​അ​ശ്ലീ​ല’ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചു വ​രു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ല്‍, ഓഫീ​സി​ന്‍റെ മാ​ന്യ​ത സം​ര​ക്ഷി​ക്കാ​ന്‍, സ​ഭ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ധരിക്കണമെന്ന് സർക്കുലറിൽ പറയുന്നു.

സ​ര്‍​ക്കു​ല​റി​നെ​തി​രേ ഓ​ള്‍ രാ​ജ​സ്ഥാ​ന്‍ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി. ടീ​ഷ​ര്‍​ട്ടും ജീ​ന്‍​സും എ​ങ്ങ​നെ​യാ​ണ് മാ​ന്യ​മ​ല്ലാ​ത്ത വ​സ്ത്ര​ങ്ങ​ളാ​കു​ന്ന​തെ​ന്ന് സം​ഘ​ട​ന ചോ​ദി​ക്കു​ന്നു. അ​തേ​സ​മ​യം, മുമ്പും ഇ​ത്ത​രം നി​ര്‍​ദ്ദേശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ന്ന് ആ​രും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ വാ​ദം

shortlink

Related Articles

Post Your Comments

Related Articles


Back to top button