വന്ധ്യത അനുഭവിക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മാറിയ ഭക്ഷണ രീതി ഉള്‍പ്പടെയുളള കാര്യങ്ങളാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഭാരതത്തിന്റെ പൈതൃക സ്വത്തായ യോഗയിലൂടെ വന്ധ്യതയ്ക്ക് പരിഹാരം കാണാമെന്നും വിദഗ്ധര്‍ പറയുന്നു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പുറത്തിറക്കിയ നേച്ചര്‍ റിവ്യു യൂറോളജി എന്ന മാസികയിലാണ് ഇതിനെക്കുറിച്ച് വിശദമായി പറയുന്നത്. പുരുഷന്മാരുടെ ബീജത്തിലെ ഡിഎന്‍എ വ്യത്യാസമാണ് വന്ധ്യതയ്ക്ക് മുഖ്യ കാരണമെന്ന് പഠനത്തില്‍ പറയുന്നു.
ഇത്തരത്തില്‍ ഡിഎന്‍എയില്‍ തകരാര്‍ ഉണ്ടായാല്‍ ജനിക്കുന്ന കുട്ടിയ്ക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പുരുഷ ശരീരത്തിലെ ആന്റി ഓക്‌സിജന്‍ കപ്പാസിറ്റിയും ഫ്രീ റാഡിക്കല്‍ ലെവലും തമ്മിലുള്ള വ്യത്യാസമാണ് ഡിഎന്‍എ തകരാറിന് കാരണമാകുന്നതെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. മദ്യപാനവും, പുകവലിയുമുള്ളവരിലും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കൂടുതലായിരിക്കും.
പുരുഷ വന്ധ്യതയ്ക്ക് യോഗ നല്‍കുന്ന പരിപാരം ചെറുതല്ലെന്നും പഠനത്തില്‍ പറയുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമാക്കുവാനും രക്തയോട്ടം മികവുറ്റ രീതിയിലാക്കുവാനും യോഗയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വന്ധ്യത സംബന്ധിച്ച് പുരുഷന്മാരിലും സ്ത്രീകളിലുമുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കുവാന്‍ യോഗയ്ക്ക് സാധിക്കും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറക്കുവാനും ഡിഎന്‍എ തകരാറുകള്‍ ഒഴിവാക്കുവാനും യോഗയ്ക്ക് സാധിക്കും. ആറുമാസം തുടര്‍ച്ചയായി യോഗ പരിശീലിച്ച 200 പുരുഷന്മാരിലാണ് പഠനം നടത്തിയത്.
Post Your Comments