പൊതുവേ സ്ത്രീകള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അവരുടെ ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍. സാധാരണയായി ഇത്തരം വലിഞ്ഞ പാടുകള്‍ വയറ്, മാറിടം, നിതംബം, തുടകള്‍, കയ്യുടെ മേല്‍ഭാഗം എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഗര്‍ഭാവസ്ഥകൊണ്ടും, ഭാരമെടുത്തുള്ള വ്യായാമ മുറകള്‍ കൊണ്ടും ശരീരത്തിനു ഭാരം കൂടുമ്പോഴും ഇതുണ്ടാകും. അതുപോലെ ശരീരത്തിന്റെ ഭാരം പെട്ടെന്നു കുറഞ്ഞാലും ഈ വലിഞ്ഞ പാടുകള്‍ ഉണ്ടാകാറുണ്ട്. യൗവനത്തിന്റെ തുടക്കത്തില്‍ മാറിടം പെട്ടെന്നു വലുതായാലും ഇങ്ങനെ പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇവ വേദന ഉണ്ടാക്കുന്നില്ല. ചിലപ്പോള്‍ വല്ലാത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കുന്നില്ല. ഈ പാടുകള്‍ ഓപ്പറേഷനില്‍ കൂടി മാത്രമെ നീക്കം ചെയ്യാന്‍ കഴിയുകയുള്ളൂ. കാലം ചെല്ലുമ്പോള്‍ ഇവ വെള്ള അല്ലെങ്കില്‍ വെള്ളി നിറത്തിലാവുകയോ സുതാര്യമാവുകയോ ചെയ്യും.
Also Read : സ്തനങ്ങള്‍ കൊണ്ട് പെയിന്റിംഗ്, ശരീരത്തെ സ്‌നേഹിക്കുന്ന സ്ത്രീകള്‍ക്കായ് ഒരു വര്‍ക്ക്‌ഷോപ്പ്
എന്നാല്‍ ഈ പാടുകള്‍ മായിച്ചുകളയാന്‍ ഒരു പരിധി വരെ വെളിച്ചെണ്ണയ്ക്ക് കഴിയും. വെളിച്ചെണ്ണ ഒരു മീഡിയം ചെയിന്‍ ഫാറ്റി ആസിഡാണ്. ഇതില്‍ ലോറിക്ക് ആസിഡ്, കാപ്രിക്ക് ആസിഡ് എന്നിങ്ങനെ രണ്ടു ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. വെളിച്ചെണ്ണക്ക് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് വളരെ എളുപ്പത്തില്‍ ത്വക്കിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ഉണങ്ങി വരണ്ട ചര്‍മ്മത്തെ സുന്ദരവും മൃദുവുമാക്കുകയും ചെയ്യുന്നു.
ഓര്‍ഗാനിക്ക് വെളിച്ചെണ്ണ വ്യാവസായിക അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെടുന്ന വെളിച്ചെണ്ണ ഗുണത്തില്‍ വ്യത്യാസമുള്ളതായിരിക്കും. തേങ്ങ വെന്ത വെളിച്ചെണ്ണയും ഓര്‍ഗാനിക്ക് വെളിച്ചെണ്ണയുമാണ് ഏറ്റവും പരിശുദ്ധമായത്. ത്വക്കിന്റെ ആരോഗ്യത്തിനു ഇത് ഏറ്റവും നല്ലതാണ്. വെളിച്ചെണ്ണ പാചകത്തിനും വളരെ വ്യാപകമായി ഉപയോഗിച്ചു വരുന്നു.
Post Your Comments