Latest NewsKeralaNewsCrime

ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകാന്‍ യുവതി സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍: പോലീസ് വെളിപ്പെടുത്തലിങ്ങനെ

തിരുവനന്തപുരം: ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം പോകാന്‍ യുവതി കാട്ടിയ നാടകീയ രംഗങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹം. കരമന കരുമം ഇടഗ്രാമം വായന ശാലയ്ക്ക് സമീപമാണ് സംഭവം.

ഇവിടെ വീട്ടില്‍ കയറി ആക്രമിച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ആദ്യം പുറത്ത് പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹ ബന്ധം വേര്‍പെടുത്താന്‍ നടത്തിയ നാടകമാണിതെന്ന് വെളിപ്പെടുത്തുകയാണ് യുവതി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. വിവാഹം ക്ഷണിക്കുന്നതിന് വേണ്ടി ഭര്‍ത്താവിന്റെ രണ്ടു സുഹൃത്തുക്കള്‍ വീട്ടില്‍ ആരുമില്ലാത്ത സമയം എത്തിയെന്നും അവര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിവലിക്കിടെ നിലത്ത് വീണ് തന്റെ ബോധം നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നിടുണ്ടായതൊന്നും ഓര്‍മ്മയില്ലെന്നുമാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. ഇതു പ്രകാരം ഫോറന്‍സിക്ക് ഉള്‍പ്പടെയുള്ള പരിശോധനകള്‍ പോലീസ് നടത്തി.

ഫോര്‍ട്ട് അസി. കമ്മീഷണര്‍ ദിനിലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മൊഴിയില്‍ സംശയം തോന്നിയ പോലീസ് സംഘം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംഭവിച്ചത് നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. തന്റെ പുരുഷ സുഹൃത്തുമായി ജീവിക്കാന്‍ യുവതി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇതെന്ന് പോലീസിന് മുന്നില്‍ സമ്മതിച്ചു. അക്രമിക്കപ്പെട്ടു എന്ന് അഭിനയിച്ച യുവതിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ അക്രമം നടന്നതിന്റെ തെളിവുകളായി പരുക്കോ മറ്റ് അടയാളങ്ങളോ യുവതിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. യുവതി കുറ്റം സമ്മതിച്ചെങ്കിലും തെളിവുകള്‍ പൂര്‍ണമായി ശേഖരിച്ച ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button