Kerala

ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തിരിമറി : പ്രാഥമിക അന്വേഷണം ആരംഭിച്ച് സിബിഐ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ തിരിമറിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച് സിബിഐ. ആറ് കോടിയുടെ അഴിമതിയില്‍ മലേഷ്യ ആസ്ഥാനമായ പ്ലസ് മാക്സ് കമ്ബനി, കസ്റ്റംസ്, വിമാനത്താവള അധികൃതർ എന്നിവരുടെ പങ്കായിരിക്കും അന്വേഷിക്കുക. അതേസമയം പ്ലസ് മാക്സ് കമ്ബനി ഡയറക്ടറും പ്രധാന പ്രതിയുമായ തമിഴ്നാട് സ്വദേശി ജഗദീഷിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു എന്നാല്‍ ഇയാള്‍ പിന്നീട് ഒളിവില്‍ പോയി.

അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് നായര്‍ ഡ്യൂട്ടി ഫ്രീ ഷോപ് അഴിമതിയിലെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കയിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതല ഉദ്യോഗസ്ഥ നീക്കം നടന്ന പശ്ചാത്തലത്തിലാണ് കത്ത് നല്‍കിയതെന്നാണ് സൂചന അതേസമയം അന്വേഷണത്തെ സ്വാധീനിക്കാന്‍ ഉന്നതല തല നീക്കം നടക്കുന്നതിനാല്‍ കേസ് ഉടൻ പൂര്‍ത്തിയാക്കാനാണ് കൊച്ചി കസ്റ്റംസ് യൂണിറ്റിന്റെ തീരുമാനം.

Also read : ഭാര്യയെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ സംഭവം : ഭര്‍ത്താവിന്റെ അതിബുദ്ധി : കേസിന് തുമ്പായി ലഭിച്ചത് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ ഒരു കോഡ്

shortlink

Related Articles

Post Your Comments


Back to top button