ചെങ്ങന്നൂർ : കെഎസ്ആർടിസി ബസ് മിനി ലോറിയിലിടിച്ച് നാലുപേർ മരിച്ചു. ചെങ്ങന്നൂരിനടുത്ത് മുളക്കുഴയിലാണ് അപകടം നടന്നത്. മിനി ലോറിയിലെ യാത്രക്കാരാണ് മരിച്ചത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോയ കെഎസ്ആർ ടിസി ബസുമായി മിനി ലോറി കൂട്ടിയിടിക്കുകയായിരുന്നു. ബസ് യാത്രക്കാരിലെ മൂന്ന് പേർക്ക് പരിക്കേറ്റു. പോലീസ് അപകട സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Post Your Comments