സ്ത്രീ വിരുദ്ധ അശ്ലീല പോസ്റ്റുകളിലൂടെ കുപ്രസിദ്ധനായ തരികിട സാബു എന്ന അബ്ദുള്‍ സമദിനെ ഏഷ്യാനെറ്റിന്റെ മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം . സോഷ്യൽമീഡിയയിൽ ഇയാൾക്കെതിരെ പ്രതിഷേധം തുടരുകയാണ്. മുപ്പതോളം പേരെ ഇയാൾ അപമാനിച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോ അവതാരകനായ മോഹൻലാലിനെയും സാബു അപമാനിച്ചിരുന്നു.
റിമി ടോമി, രഞ്ജിനി ഹരിദാസ്, കലാഭവൻ മണിയുടെ ഭാര്യ, മാണിയുടെ അനുജൻ രാമകൃഷ്ണൻ, ഹൈദരാബാദ് സ്വദേശിനി, ഏറ്റവും അവസാനം യുവമോർച്ച നേതാവ് ലസിതാ പാലക്കൽ ഇവരൊക്കെ ഇയാളുടെ അപമാനത്തിന് ഇരയായവരുടെ ലിസ്റ്റിൽ പെടുന്നു. ലസിതയെ അപമാനിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പാനൂർ പോലീസിലും കൊച്ചി സിറ്റി കമ്മീഷണർക്കും പരാതി നിലനിൽക്കുന്നുണ്ട്. എഫ് ഐ ആർ ഇട്ട പോലീസ് പറയുന്നത് സാബു ഒളിവിലാണെന്നാണ്.
എന്നാൽ തരികിട സാബു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ബിഗ് ബോസ് ഷോയിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാവുന്നത്. ‘ലസിത പാലക്കലിനെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചുവെന്ന കേസില്‍ കുറ്റാരോപിതനാണ് സാബു. പോലിസ് അന്വേഷിക്കുന്ന തരികിട സാബുവിനെ പോലെ ഒരാളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്ന്’ മോഹന്‍ലാലിനോട് ബിജെപി നേതാവ് ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടു.
‘കുറ്റാരോപിതനെ പാര്‍പ്പിക്കുന്നത് ഐപിസി 212 പ്രകാരം കുറ്റകരമാണ്. അയാള്‍ക്ക് കിട്ടുന്നതോ അതിന്റെ നാലിലൊന്നെങ്കിലുമോ ശിക്ഷ താങ്കള്‍ക്കും കിട്ടാം. ദേശസ്‌നേഹിയാണ് എന്ന കാരണത്താല്‍ താങ്കള്‍ പിണറായിയുടെ നോട്ടപ്പുള്ളിയുമാണ്. ആ സാബുവിനെ മാറ്റുക’ എന്നിങ്ങനെയാണ് ടീ.ജി മോഹന്‍ദാസിന്റെ ട്വീറ്റ്.കേസെടുത്താല്‍ സാബു വീണ്ടും ‘അബ്‌സ്‌കോണ്ടിങ്’ ആവും. മോഹന്‍ലാല്‍ മുന്‍കൂര്‍ ജാമ്യം എന്നൊക്കെ പറഞ്ഞ് കോടതിയില്‍ നിന്ന് കോടതിയിലേക്ക് ഓടിനടന്നു വിഷമിക്കും. മോഹൻലാൽ, താങ്കളുടെ നന്‍മയ്ക്കു വേണ്ടിയാണ് പറയുന്നത്. സാബുവിനെ ഉപേക്ഷിക്കുക-ടിജി പറയുന്നു.
ബിഗ് ബോസിലേക്ക് പോകുന്ന യുവതികള്‍ ഒന്നു സൂക്ഷിക്കണമെന്നും ടിജി മുന്നറിയിപ്പ് നല്‍കുന്നു. സാബുമോൻ അബ്ദുള്‍ സമദിനെ പോലെയൊരാളെ സ്വീകാര്യനാക്കാന്‍ ഏഷ്യാനെറ്റ് നടത്തുന്ന ശ്രമം അപലപനീയമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് യുവമോർച്ചയുടെ തീരുമാനം. സാബുവിനെതിരെ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച നേതാക്കൾ അറിയിച്ചു. ജൂണ്‍ 29ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ താന്നൂര്‍ സിഐ ഓഫിസ് ഉപരോധിക്കുന്നുണ്ട്. കൂടാതെ കായംകുളത്തെ സാബുവിന്റെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു.
Post Your Comments