കൂര്‍ഗ്: ഫോണില്‍ അശ്ശീല വീഡിയോ കണ്ട വിദ്യാര്‍ഥിയെ അധ്യാപകന് കയ്യോടെ പിടികൂടി. എന്നാല്‍ സംഭവത്തില്‍ മനം നൊന്ത് വിദ്യാര്‍ഥി കാട്ടിയ കടുംകൈ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ കുടകിലുള്ള സൈനിക സ്കൂള്‍ വിദ്യാര്‍ഥിയാണ് രാസവസ്തു കുടിച്ച് ആത്മഹത്യ ചെയ്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടിയെ സ്കൂളിന്റെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. സ്കൂളില്‍ ഉച്ച കഴിഞ്ഞുള്ള ഹാജര്‍ പരിശോധനയില്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്.
കുട്ടിയുടെ പിതാവ് ഇതേ സ്കൂളിലെ കായിക പരിശീലകനാണ്. ഫോണില്‍ അശ്ശീല വീഡിയോ കണ്ടത് മറ്റൊരു അധ്യാപകന് പിടികൂടുകയും മാപ്പ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടി സ്കൂളിലെ കെമിസ്ട്രി ലാബില്‍ വെച്ച് രാസവസ്തു കുടിയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്കൂള്‍ അധികൃതര്‍ കുട്ടിയെ മാനസികമായി തളര്‍ത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.
Post Your Comments