ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തിന് ആവേശം പകരാൻ സച്ചിൻ ടെണ്ടുൽക്കർ എത്തുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാകും സച്ചിന്‍ ഓഗസ്റ്റ് 11 നു പുന്നമടയില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി എത്തുകയെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. അതേസമയം നെഹ്റുട്രോഫി വള്ളംകളിയില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും ഇത്തവണത്തെ കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുക. എല്ലാ ജലോത്സവങ്ങളിലെയും പ്രകടനം വിലയിരുത്തിയാകും ചാംപ്യനെ നിശ്ചയിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നല്‍കുക. നെഹ്‌റു ട്രോഫിക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബുക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷന്‍ ഉണ്ടാകും. പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവര്‍ക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും മന്ത്രി തോമസ് ഐസക്ക് ജനറല്‍ ബോഡി യോഗത്തില്‍ അറിയിച്ചു.
Post Your Comments