KeralaCinema

അമ്മയില്‍ നിന്നും ഇനിയും രാജി ഉണ്ടാകുമെന്ന് നമ്പീശന്‍

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ സംഘടനയില്‍ നിന്നും രാജി വെയ്ക്കുമെന്ന് നടി രമ്യാ നമ്പീശന്‍. അമ്മയില്‍ നിന്ന് പോരാടിയാല്‍ കാര്യമില്ലെന്ന് രമ്യ സൂചിപ്പിച്ചു. വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ വിള്ളല്‍ ഉണ്ടാകുമെന്ന് ആരും കരുതെണ്ടെന്നും താരം പറഞ്ഞു.

‘സംരക്ഷിക്കേണ്ട ആളെ സംരക്ഷിച്ചോ എന്നതാണ് ചോദ്യം, ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല’. ഒരു ചാനല്‍ ചര്‍ച്ചയില്‍ രമ്യാനമ്പീശന്‍ വ്യക്തമാക്കി.

താരസംഘടനയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ രാജിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button