Kerala

അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദത്തില്‍ പുതിയ വഴിത്തിരിവ് : സ്‌കൂള്‍ അധ്യാപികയായ യുവതിയ്ക്ക് മറ്റ് പുരുഷന്‍മാരുമായും ബന്ധം

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദത്തില്‍ പുതിയ വഴിത്തിരിവ്. പരാതിക്കാരന്റെ ഭാര്യയ്ക്ക് വൈദികരെ കൂടാതെ മറ്റ് രണ്ട് അക്രൈസ്തവ വ്യക്തികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സഭാ വൈദിക ട്രസ്റ്റിയായ ഫാദര്‍ എം.ഒ. ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഭര്‍ത്താവ് നല്‍കിയ പരാതിയോടൊപ്പം യുവതിയുടെ സത്യപ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നതെന്നും എം.ഒ. ജോണ്‍ വ്യക്തമാക്കുന്നുണ്ട്. വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സഭ നിയമിച്ച അന്വേഷണ കമ്മീഷന്‍ അംഗം കൂടിയാണ് ഇദ്ദേഹം.

സഭക്കെതിരെ ഉയര്‍ന്ന ആരോപണത്തെ മലങ്കര സഭ ഒറ്റക്കെട്ടായി നേരിടും. തിരുത്തേണ്ടത് യുക്തമായി തിരുത്തപ്പെടുമെന്നും എം.ഒ. ജോണിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഞ്ചു വൈദികരെക്കുറിച്ചുള്ള പരാതി

മലങ്കര സഭയിലെ നിരണം ഭദ്രാസനത്തില്‍ സേവനമനുഷ്ഠിക്കുന്ന മൂന്നു വൈദികരെക്കുറിച്ചും തുമ്പമണ്‍, ഡല്‍ഹി, ദദ്രാസനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഓരോ വൈദികരെക്കുറിച്ചും നിരണം ദദ്രാസനത്തില്‍ പെട്ട ഒരു വിശ്വാസിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സ്‌കൂള്‍ അദ്ധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ഈ വൈദികരുമായി അവിഹിത ബന്ധം പുലര്‍ത്തുന്നു എന്നതാണ് പരാതിയുടെ ഉള്ളടക്കം. വൈദികര്‍ തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഈ വൈദികര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നിരണം ഭദ്രാസന മെത്രാപ്പോലീത്തായക്കു നല്‍കിയിരിക്കുന്ന പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതിയുടെ കോപ്പി അദ്ദേഹം പ.ബാവാ തിരുമേനിക്കും ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്തന്മാര്‍ക്കും നല്‍കിയിട്ടുണ്ട്. വേണമെങ്കില്‍ പോലീസില്‍ പരാതിപ്പെട്ടുകൊള്ളുവാന്‍ പരാതി ലഭിച്ച ഉടന്‍ തന്നെ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല.

read also :ഭാര്യയുടെ സ്വകാര്യ വിവരങ്ങളും ഫോണ്‍ നമ്പറും ഡേറ്റിങ് സൈറ്റിലിട്ടു : ഭര്‍ത്താവ് അറസ്റ്റില്‍

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പരാതി നല്‍കുന്നത്. ബന്ധപ്പെട്ട മെത്രാപ്പോലീത്തന്മാര്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയും ആരോപണ വിധേയരായ വൈദികരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല പ.ബാവാ തിരുമേനിയുടെ നിര്‍ദ്ദേശ പ്രകാരം ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ വൈദികരും വക്കീലന്മാരും അടങ്ങുന്ന കമ്മീഷനെ നിയമിക്കുകയും ചെയ്തു. വൈദിക ട്രസ്റ്റി എന്ന നിലയില്‍ ഞാനും അതിലൊരു കമ്മീഷന്‍ അംഗമാണ്. പരാതിക്കാരന്‍ നല്‍കിയിരിക്കുന്ന പരാതിയോടൊപ്പം അയാളുടെ ഭാര്യയുടെ ഒരു സത്യപ്രസ്താവനയും നല്‍കിയിട്ടുണ്ട്. ആ പ്രസ്താവനയില്‍ ഈ വൈദികരല്ലാതെ അക്രൈസ്തവരായ രണ്ടു വ്യക്തികളും ഈ സ്ത്രീയുമായി ഈ നിലയില്‍ ബന്ധപ്പെടുന്നതായി പറയുന്നുണ്ട്. കമ്മീഷന്‍ അംഗങ്ങള്‍ പരാതി വിശദമായി വായിച്ചു. അതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഈ വൈദികരുമായും പരാതിക്കാരനുമായും കമ്മീഷന് സംസാരിക്കാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി ഇതുവരെ സംസാരിക്കാന്‍ സാധിച്ചിട്ടില്ല.

ഒരു പരാതി ലഭിച്ചാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് ആദ്യത്തെ നടപടി. അതല്ലാതെ ഉടനെ തന്നെ ആരോപണ വിധേയര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയല്ല നീതി. അത് നീതി നിഷേധമാകും. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം, നീതിയുക്തമായ അന്വേഷണങ്ങള്‍ നടക്കണം. മാധ്യമവിചാരണയുടെയോ ഉണ്ടാകുന്ന എതിര്‍ പ്രചരണങ്ങളുടെയോ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല. ഈ അവസരം മുതലാക്കി സഭയ്ക്കെതിരെ ദുഷ്പ്രചരണം നടത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുമുണ്ട്. അതാണ് വലിയ ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലം.

Read Also : ഭാര്യയെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ സംഭവം : ഭര്‍ത്താവിന്റെ അതിബുദ്ധി

ഇതിനിടെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ തന്നെ ആരോപണമുന്നയിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വൈദികര്‍ ആരോപണ വിധേയര്‍ മാത്രമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളു. വൈദികരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഇടവകയിലെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം. ഇതെല്ലാം വിശദമായി പഠിച്ചും പരിശോധിച്ചും തീര്‍ച്ചയായും ഉചിതമായ നടപടി ഉണ്ടാകും. ഈ അഞ്ചു വൈദികരില്‍ എല്ലാ വൈദികരെക്കുറിച്ചും ഒരു പോലെയുള്ള ആരോപണമല്ല ഉള്ളത്. അതിന്റെ തീവ്രതയ്ക്കും വ്യത്യാസമുണ്ട്. ഈ ആരോപണങ്ങളുടെ പേരില്‍ സഭയേയോ വൈദികരേയോ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button